
സ്വന്തം ലേഖിക
കോട്ടയം: തോട്ടക്കാട് രാജമറ്റത്ത് പതിനാല് വയസുകാരി ഓടിച്ച സ്കൂട്ടർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെതിരെ കേസെടുത്ത് കറുകച്ചാൽ പൊലീസ്.
ഉമ്പിടി വലിയപൊയ്കയിൽ ആന്റണിക്ക് (ജിനു) എതിരെയാണ് കേസ് എടുത്തത്. പുളിയാംകുന്ന് മുണ്ടൻകുന്നേൽ റോഷൻ തോമസ് (41) ആണ് അപകടത്തിൽ മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കറുകച്ചാൽ രാജമറ്റം പാണൂർക്കവലയിൽ ചൊവ്വാഴ്ച രാത്രി 7.45 നായിരുന്നു അപകടം. കറുകച്ചാൽ ഭാഗത്തു നിന്നു പുളിയാംകുന്നിലേക്കു പോകുകയായിരുന്നു റോഷൻ. കുട്ടികൾ സഞ്ചരിച്ച് സ്കൂട്ടർ റോഷന്റെ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ജിനുവിന്റെ പതിനാല് വയസ്സുള്ള മകളാണ് സ്കൂട്ടർ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന പതിനൊന്നും മൂന്നും വയസ്സുകാരായ സഹോദരിമാർക്കും സാരമായി പരിക്കേറ്റിരുന്നു. നിലവിൽ പരിക്കേറ്റ പെൺകുട്ടികൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കേസെടുക്കാതെ കറുകച്ചാൽ പൊലീസ് ഉരുണ്ട് കളിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് തേർഡ് ഐ ന്യൂസ് കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തത്. കേസ് അട്ടിമറിക്കാൻ വിവിധ കോണുകളിൽ നിന്ന് വലിയ ശ്രമം നടക്കുന്നുണ്ട്.
പെൺകുട്ടി സ്ഥിരമായി സ്കൂട്ടർ ഒട്ടിക്കുന്നതായും അമിതവേഗതയിൽ റോഡിലൂടെ പാഞ്ഞു പോകുന്നതായും നാട്ടുകാർ തേർഡ് ഐ ന്യൂസിനോട് പരാതിപ്പെട്ടിരുന്നു.



