play-sharp-fill
പേരൂരിൽ അമ്മയെയും രണ്ടു മക്കളെയും കാറിടിച്ച് കൊലപ്പെടുത്തിയ യുവാവിന് മുൻകൂർ ജാമ്യം: അറസ്റ്റും ജയിൽവാസവുമില്ലാതെ പ്രതി ഷോൺ; മൂന്നു ജീവൻ നഷ്ടമായത് ഒരു കുടുംബത്തിന് മാത്രം; അശ്രദ്ധമായി വാഹനം പാഞ്ഞതിന് മൂന്നു രക്തസാക്ഷികൾ..!

സ്വന്തം ലേഖകൻ

കോട്ടയം: പേരൂരിൽ അമ്മയെയുംം രണ്ടു പെൺകുട്ടികളെയും കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഷോണിന് മുൻ കൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് കേസിലെ പ്രതി പേരൂർ മുല്ലൂർ വീട്ടിൽ ഷോൺ മാത്യു(19)വിനാണ് ജാമ്യം അനുവദിച്ചത്. മാർച്ച് അഞ്ചിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പേരൂർ കണ്ടംഞ്ചിറ കാവിൻപുറം കോളനി അശ്വതിയിൽ ബിജുവിന്റെ ഭാര്യ ലെജി (45), ഇവരുടെ മക്കളായ അന്നു (19) നീനു (നൈനു – 16) എന്നിവർ പേരൂർ ബൈപ്പാസ്് റോഡിൽ വച്ച് അമിത വേഗത്തിൽ പാഞ്ഞെത്തിയ കാറിടിച്ച് മരിച്ചത്. കാർ ഓടിച്ചിരുന്ന ഷോൺ മാത്യുവിനെ ഗുരുതര പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്നു മുതൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷോണിനെ മൂന്നു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഷോണിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച ഷോണിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇത് അനുവദിക്കുകയായിരുന്നു. ഷോണിനു വേണ്ടി അഭിഭാഷകരായ അഡ്വ.ബോബി ജോൺ, അഡ്വ.സി.എസ് മനു എന്നിവർ കോടതിയിൽ ഹാജരായി.