കാലിഫോര്‍ണിയയി വാഹനാപകടം, രണ്ട് ഇന്ത്യൻ യുവതികള്‍ക്ക് ദാരുണാന്ത്യം

Spread the love

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയില്‍ അപകടത്തില്‍ രണ്ട് ഇന്ത്യൻ വനിതകള്‍ കൊല്ലപ്പെട്ടു.

video
play-sharp-fill

തെലങ്കാന സ്വദേശികളും ഉറ്റസുഹൃത്തുക്കളുമായ പി മേഘന റാണി (24), കെ ഭാവന (24)എന്നിവരാണ് മരിച്ചതും. ഉന്നത പഠനത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് ജോലി തേടി അമേരിക്കയില്‍ എത്തിയതായിരുന്നു ഇരുവരും.

തെലങ്കാനയിലെ മഹബുബാബാഗ് ജില്ലയിലെ ഗർല മണ്ഡല്‍ സ്വദേശികളാണ് ഇരുവരും. ഒരുമിച്ച്‌ പഠിച്ച ഉറ്റസുഹൃത്തുക്കളായ ഇരുവരും ഒരുമിച്ചാണ് അമേരിക്കയിലെത്തിയത്. ഇരുവരുടെയും മരണം കുടുംബങ്ങള്‍ക്ക് ഇരട്ടി വേദനയായി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അപകടത്തെ കുറിച്ച്‌ കാലിഫോർണിയയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇതിനായി ഗോഫണ്ട്മി എന്ന പേജിലൂടെ ധനസമാഹരണവും തുടങ്ങി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ വലിയ തുക ആവശ്യമാകുന്നതിനാലാണിത്.