ബസിൽ നിന്നറിങ്ങവെ കാല് തെന്നി റോഡിൽ തലയടിച്ചു വീണു: എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റിന്റെ ഭാര്യ മരിച്ചു; അപകടം ബസ് മുന്നോട്ടെടുത്തപ്പോഴെന്നും ആരോപണം
സ്വന്തം ലേഖകൻ
കോട്ടയം: ബസിൽ നിന്നുറങ്ങവെ കാല് തെന്നി റോഡിൽ തലയടിച്ച് വീണ് എ.ഐ.വൈഎഫ് ജില്ലാ പ്രസിഡന്റിന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ചിങ്ങവനം പുത്തൻപാലം പൊയ്കയിൽ മനോജ് ജോസഫിന്റെ ഭാര്യ ജീന മനോജ് (42) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ചിങ്ങവനം പുത്തൻപാലം ജംഗ്ഷനിലായിരുന്നു അപകടം. നാട്ടകത്ത് നടന്ന സിപിഐ കുടുംബ സദസിന് ശേഷം തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവർ. നാട്ടകത്തു നിന്നു കെ.എസ്.ആർ.ടി.സി ബസിൽ കയറിയ ഇവർ പുത്തൻപാലം ജംഗ്ഷനിൽ ബസിറങ്ങുകയായിരുന്നു. ബസിൽ നിന്നും ഇറങ്ങുന്നതിനിടെ ഇവരുടെ കാൽ തെന്നി
റോഡിൽ തലയിടിച്ച് വീണാണ് അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നതായി ചിങ്ങവനം എസ്.ഐ അനൂപ് സി.നായർ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. എന്നാൽ, ഇവർ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിനു കാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇവർ സാരിയല്ല ചുരിദാറാണ് ധരിച്ചതെന്ന വാദവും ഉയരുന്നുണ്ട്. കെ എസ് ആർ ടി ബസ് അശ്രദ്ധമായി മുന്നോട്ട് എടുത്തതാണ് അപകട കാരണമെന്നാണ് സംശയം.
അപകടം നടന്ന ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ജോർദാനിൽ ജോലി ചെയ്തിരുന്ന ജീന അടുത്തിടെയാണ് അവധിയ്ക്കായി നാട്ടിൽ മടങ്ങിയെത്തിയത്. മക്കളില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മാർച്ചറിയിൽ. സംസ്‌കാരം പിന്നീട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group