ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് അപകടം ; റോഡിലേക്ക് തെറിച്ചു വീണ ഭാര്യ മരിച്ചു, ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

Spread the love

അങ്കമാലി: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് അപകടം, റോഡിലേക്ക് തെറിച്ചു വീണ വീട്ടമ്മ മരിച്ചു. ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ.

video
play-sharp-fill

അങ്കമാലി കറുകുറ്റി പന്തക്കൽ മരങ്ങാടം പൈനാടത്ത് വീട്ടിൽ തൊമ്മൻ ജോൺസൻ്റെ ഭാര്യ റീത്തയാണ് (50) മരിച്ചത്. കാലിന് സാരമായി പരുക്കേറ്റ ജോൺസനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കറുകുറ്റി അഡ്ലക്സ‌് കൺവെൻഷൻ സെൻ്ററിനു സമീപമായിരുന്നു അപകടം. പിന്നിൽ അമിത വേഗത്തിൽ വന്ന കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും റീത്ത മരിച്ചു. പാറക്കടവ് മാമ്പ്ര ചെമ്പൻ കുടുംബാംഗം പൗലോസിന്റെ മകളാണ് റീത്ത. മക്കൾ: അനില (നഴ്സ്, അപ്പോളോ ആശുപത്രി, അങ്കമാലി), ജിയ. സംസ്കാരം പിന്നീട്.