
കോട്ടയം: തിരുവല്ലയിൽ രോഗിയുമായി പോയ ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയൽ പള്ള്യാലിൽ ജലീലിന്റെയും സജ്നയുടെയും മകൻ മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്.
തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിയിൽ ബുധനാഴ്ച പകൽ രണ്ടരയോടെ ആയിരുന്നു അപകടം.
തിരുവല്ല കുരിശുകവലയിലെ ഓയാസിസ് ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് ഷിഫാൻ സ്കൂട്ടറിൽ ചന്ത ഭാഗത്തേക്ക് പോവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷാഘാതം വന്ന രോഗിയെ താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ ആംബുലൻസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു രണ്ട് ആംബുലൻസുകൾ എത്തിച്ച് പക്ഷാഘാതം വന്ന രോഗിയെ കോട്ടയം മെഡിക്കൽ കോളജിലേക്കും ഷിഫാനെ താലൂക്ക് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിഫാനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വയറിലും തലയ്ക്കും ഗുരുതര പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.