
കണ്ണൂർ: തെരുവുനായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അതീവ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേലേരി വൈദ്യര്‍കണ്ടിയിലെ രയരോത്ത് അനീഷാണ് (40) മരിച്ചത്.
കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് അനീഷ് മരണത്തിന് കീഴടങ്ങിയത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ മയ്യില്‍ – പുല്ലൂപ്പിക്കടവില്‍ വെച്ച് നായ കുറുകെ ചാടിയായിരുന്നു അപകടം. അതീവ ഗുരുതരമായി പരിക്കേറ്റ അനീഷ് കഴിഞ്ഞ അഞ്ചുമാസമായി ചികിത്സയിലായിരുന്നു.
പരമേശ്വരന്‍ – ചന്ദ്രിക ദമ്ബതികളുടെ മകനാണ്.
ഭാര്യ : അനിഷ
മകന്‍ : അഷിന്‍
സഹോദരങ്ങള്‍ : സന്തോഷ്, രജിത