
തലയോലപ്പറമ്പ്: വാഹനാപകടത്തില്‍ അകാലത്തില്‍ പൊലിഞ്ഞ യുവാക്കൾക്ക് ജന്മനാട് കണ്ണീരോടെ വിടയേകി.
കരിപ്പാടം ഇടപ്പരുത്തിയില്‍ (ദാറുസുബഹ് ) ടി.എം. റഷീദിന്‍റെ (റിട്ട.
സാനിറ്ററി ഇൻസ്പെക്ടർ) മകൻ മുർത്താസ് അലിറഷീദ് (27), വൈക്കം പുളിന്തിരുത്തില്‍ അബുവിന്‍റെ മകൻ റിദ്ദിക്ക് (29) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അടുത്ത സുഹൃത്തുക്കളായിരുന്ന യുവാക്കള്‍ മിക്കപ്പോഴും ഒരുമിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. ഒരുമിച്ചെത്തി വൈക്കത്ത് ഒരു പിറന്നാളുമായി ബന്ധപ്പെട്ട സല്‍ക്കാരത്തില്‍ പങ്കെടുത്തശേഷം മുർത്താസിനെ കരിപ്പാടത്തെ വീട്ടില്‍ വിടാൻ റിദ്ദിക്ക് പോകുന്നതിനിടയിലായിരുന്നു അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രിയും പകലും ഒരുമിച്ചായിരുന്ന കൂട്ടുകാർ മരണത്തിലും ഒരുമിച്ചത് വൈക്കത്തെയും കരിപ്പാടത്തെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും കബറടക്കം നടന്നത്.