
ചെറുതോണി: ആംബുലൻസ് അപകടത്തില്‍പെട്ട് മരിച്ച നഴ്സ് ജിതിൻ ജോർജിന് കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി.
അടിമാലി താലൂക്കാശുത്രിയിലെ 108 ആംബുലൻസിലെ നഴ്സായ ജിതിൻ രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ആംബുലൻസിന് അടിയില്‍പ്പെട്ടാണ് ജിതിൻ മരിച്ചത്.
സംസ്കാര ശുശ്രൂഷകള്‍ക്ക് ഇടുക്കി രൂപത ചാൻസലർ ഫാ. നോബി പൊൻപനാല്‍, ഫാ. അരുണ്‍ കാഞ്ഞിരക്കൊമ്പില്‍, ഫാ. സെബാൻ മേലേട്ട് എന്നിവർ നേതൃത്വം നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രഫ. എം.ജെ. ജേക്കബ്, കെ.ജി. സത്യൻ, കേരളാ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡോളി സുനില്‍, പഞ്ചായത്ത് പ്രസിഡന്‍റ് ജിൻസി ജോയി എന്നിവരുള്‍പ്പെടെ നാടിന്‍റെ നാനാതുറയില്‍പ്പെട്ടവർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഭാര്യ ആൻസ്, മാതാവ് ഗ്രേസി, മകള്‍ ജോവാൻ തെരേസ് എന്നിവരുടെ സങ്കടം കണ്ടുനിന്നവരെയും കണ്ണീർ കടലിലാക്കി.