സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയിൽ സ്കൂട്ടർ എതിർദിശയിൽ വന്ന ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ആളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

കൊച്ചി: ആലുവ-മൂന്നാർ റോഡിൽ കോളനിപ്പടിക്ക് സമീപം ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ യാത്രികയായ യുവതി മരിച്ചു.

video
play-sharp-fill

വരാപ്പുഴ ഒളനാട് സ്വദേശിനി സുനിത വില്യം (42) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഒളനാട് സ്വദേശി പിഎസ് ലൈജു (41)വിനെ ഗുരുതരമായ പരിക്കുകളോടെ ‌ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലുവ ഭാഗത്തേക്ക് പോയ സ്വകാര്യ ബസിനെ സ്കൂട്ടർ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്നും വന്ന ട്രാവലർ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവസ്ഥലത്തുവെച്ചുതന്നെ സുനിത വില്യം മരിച്ചു. പരിക്കേറ്റ ലൈജുവിനെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേ​ഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.