video
play-sharp-fill

അമിതവേഗത്തിലെത്തിയ ബസ്സിടിച്ച് ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്റിൽ യുവതി മരിച്ച സംഭവം: കേസിൽ ബസ് ഡ്രൈവർക്ക് 3 വർഷം കഠിന തടവും 50,000 രൂപ പിഴയും

അമിതവേഗത്തിലെത്തിയ ബസ്സിടിച്ച് ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്റിൽ യുവതി മരിച്ച സംഭവം: കേസിൽ ബസ് ഡ്രൈവർക്ക് 3 വർഷം കഠിന തടവും 50,000 രൂപ പിഴയും

Spread the love

കോട്ടയം: ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്റിൽ അമിതവേഗത്തിൽ ബസ്സോടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ പ്രതി ബസ് ഡ്രൈവറായ വിഷ്ണു പി (31) ക്ക് അഡി. ജില്ലാ കോടതി II (സ്പെഷ്യൽ ജഡ്ജി ജെ.നാസർ)
3 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു.

2016 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം. പെരുന്ന ബസ് സ്റ്റാന്റിലെ ഇരിപ്പിടത്തിൽ ബസ് കാത്തിരുന്ന ലിസി രാജൻ (48) ആണ് ഡ്രൈവറുടെ അനാസ്ഥമൂലം കൊല്ലപ്പെട്ടത്.

ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർമാരായിരുന്ന സിബി തോമസ്, സക്കറിയ മാത്യു ബിനു വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണ വേളയിൽ 304 പാർട്ട് II വകുപ്പ് പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 3 വർഷം കഠിന തടവ് ശിക്ഷയും 50,000 രൂപ പിഴയും നൽകുകയും ചെയ്തു.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിറിൾ തോമസ് പാറപ്പുറം, അഡ്വ, ധനുഷ് ബാബു കദളിക്കാട്ടിൽ, അഡ്വ. സിദ്ധാർത്ഥ് എസ് തറയിൽ എന്നിവർ ഹാജരായി.