
കൊച്ചി: ഉദയംപേരൂർ കണ്ടനാട് കണ്ടെയ്നർ ലോറിയിടിച്ച് സ്ത്രീ മരിച്ചു. ഉദയംപേരൂർ സ്വദേശിനി ഓമന (50) യാണ് മരിച്ചത്.
സീബ്ര ലൈൻ ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം, ഉണ്ടായത്. തൃപ്പൂണിത്തുറയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായിരുന്നു ഓമന. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.