
സ്വന്തം ലേഖകൻ
കോഴിക്കോട്: കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറും മകനും വാഹനാപകടത്തിൽ മരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24), മകന്‍ അന്‍വിഖ് (1) എന്നിവരാണ് മരിച്ചത്.
എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അതുലിന്റെ ഭാര്യ മായയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടേയാണ് സംഭവം. കൊയിലാണ്ടിയിലുള്ള ബന്ധുവിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അതുലും കുടുംബവും. കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്.
കാറിലെ നാലുപേര്‍ അടക്കം ആറുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ഒരു ഭാഗത്തേയ്ക്ക് തെറിച്ചുപോകുകയായിരുന്നു. കാറിനും സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.