video
play-sharp-fill
ചേർത്തലയിൽ ബൈക്കും ടോറസും കൂട്ടിയിടിച്ച് അപകടം..!  സ്വകാര്യ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം..!

ചേർത്തലയിൽ ബൈക്കും ടോറസും കൂട്ടിയിടിച്ച് അപകടം..! സ്വകാര്യ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം..!

സ്വന്തം ലേഖകൻ

ചേർത്തല: ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രകാരനായ പൂതകുളത്ത് പി.വി.സുനിലാണ് (52 ) മരിച്ചത്.

ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. സ്വകാര്യ ആശുപത്രി ജീവനക്കാരനായ സുനിൽ ജോലിക്കായി പോകുമ്പോൾ ഇയാൾ സഞ്ചരിച്ചിരുന്ന
ബൈക്കിൽ അമിതവേഗത്തിൽ എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ലീന
മക്കൾ : അനന്തകൃഷ്ണൻ, പാർവ്വതി