മില്ലിലേക്ക് പോകും വഴി അപകടം ; കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം; സംഭവം ഹരിപ്പാട്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഹരിപ്പാട് : കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം. പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയിൽ മണിയൻ (76) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട്  അഞ്ചരയോടെ പൊയ്യക്കര ജംഗ്ഷന് സമീപത്താണ് സംഭവം. 
പൊടിമില്ലിൽ സഹായിയായി ജോലി ചെയ്തിരുന്ന
മണിയൻ മില്ലിലേക്ക് സൈക്കിളിൽ പോകുന്ന വഴി  ആണ് അപകടത്തിൽ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിപ്പാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് സൈക്കിളിൽ തട്ടുകയും  തുടർന്ന്  മണിയൻ ബസിനടിയിലേക്ക് വീഴുകയും ആയിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ മരണമടഞ്ഞു.

മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ:  ആനന്ദവല്ലി.മക്കൾ : രത്നമ്മ,  ഓമനക്കുട്ടൻ, സന്തോഷ്, സതി. മരുമക്കൾ :  ശ്രീകുമാർ, ഉഷാകുമാരി, സന്ധ്യ , പരേതനായ ഉദയൻ.