video
play-sharp-fill

എം സി റോഡിൽ വാഹനാപകടം; കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്; അപകടത്തിൽപ്പെട്ടത് പാലായിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ

എം സി റോഡിൽ വാഹനാപകടം; കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്; അപകടത്തിൽപ്പെട്ടത് പാലായിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എം .സി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ വാഹനാപകടം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ച് യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന കഴക്കൂട്ടം സ്വദേശി അനൂപ്.എം. നായർ ( 32 ) ആണ് മരിച്ചത്.

ഡ്രൈവറെ കൂടാതെ കാറിലുണ്ടായിരുന്നവരിൽ അമ്മയ്ക്കും മകൾക്കും ഗുരുതര പരുക്കേറ്റു. തിരുവനന്തപുരം പരുത്തിപ്പാറ സ്വദേശികളായ അനു (41), സാമന്ത (15) എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിലുണ്ടായിരുന്നവർ പാലായിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം പരുത്തിപ്പാറയിലെ വീട്ടിലേയ്ക്ക് മടങ്ങിവരുകയായിരുന്നു.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് പാലക്കാടേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസും എതിർ ദിശയിൽ പാലായിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.

കാറിനുള്ളിൽ കുടുങ്ങിയവരെ വെഞ്ഞാറമൂട് ഫയർഫോഴ്സും കിളിമാനൂർ പൊലീസും ചേർന്നാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനൂപിന്റെ ജീവൻ രക്ഷിയ്ക്കാനായില്ല. കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.