video
play-sharp-fill
സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച്‌ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം ; അപകടം കോഴിക്കോട് ദേശിയ പാതയിൽ ; ബസ് ദിശമാറിയെത്തിയതാണ് അപകട കാരണം

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച്‌ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം ; അപകടം കോഴിക്കോട് ദേശിയ പാതയിൽ ; ബസ് ദിശമാറിയെത്തിയതാണ് അപകട കാരണം

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് ദേശിയ പാതയിൽ മോഡേണ്‍ ബസാറില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു.

മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. മെഡിക്കൽ കോളജിൽ നിന്നു മണ്ണൂർ വടക്കുമ്പാടേക്ക് പോകുകയായിരുന്ന ദേവി കൃഷ്ണ ബസാണ് ഇടിച്ചത്. ബസ് ദിശമാറി എത്തിയതാണ് അപകട കാരണം.

മുക്കം കെഎംസിടി കോളേജിലെ ബിടെക് വിദ്യാര്‍ഥിയാണ് റഫ.