ക്രിസ്തുമസ് ദിന പുലരിയിൽ സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

Spread the love

കൊല്ലം : ക്രിസ്തുമസ് ദിനത്തിന് പുലർച്ചെ സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ വാഹനാപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് അപകടങ്ങളുണ്ടായത്. കൊല്ലത്ത് ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങി പോയവരാണ് അപകടത്തിൽപ്പെട്ടത്.

video
play-sharp-fill

കുണ്ടറ പെരുമ്പുഴയില്‍ നിയന്ത്രണം വിട്ട കാര്‍ കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു. കുണ്ടറ നാന്തിരിക്കല്‍ സ്വദേശി ജോബിന്‍ ഡിക്രൂസ് (25),പേരയം മുളവന സ്വദേശി ആഗ്‌നല്‍ സ്ഫീഫന്‍ (25) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ സൊസൈറ്റി മുക്കിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. വടകര കുരിയാടി സ്വദേശികളായ അശ്വിന്‍ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ സായന്തിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ 3.30ന് കോഴിക്കോട് – കൊയിലാണ്ടി ദേശീയപാതയില്‍ കാട്ടിലപ്പീടികയിലായിരുന്നു അപകടം. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് തിരികെ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തില്‍പെട്ടത്. ഇരു ബൈക്കുകളും മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു.