
സ്വന്തം ലേഖിക
കോതമംഗലം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു.
മുസ്‌ലിം ലീഗ് അശമന്നൂര്‍ പഞ്ചായത്ത് വര്‍ക്കിങ് പ്രസിഡന്റ് നൂലേലി പള്ളിപ്പടിയില്‍ താമസിക്കുന്ന മുതുവാശ്ശേരി എം.എം സലീമിന്റെ മകന്‍ മുഹമ്മദ് ഷാഫി (18) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെല്ലിക്കുഴി കമ്പനിപ്പടിയില്‍ വെച്ചാണ് ഷാഫിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോട്ടപ്പടി മാര്‍ ഏലിയാസ് സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു ഷാഫി. മാതാവ് നൂലേലി തച്ചുരുകുടി നബീസ. സഹോദരിമാര്‍: തന്സി, അമീറ.