
എം.സി. റോഡില്‍ ഏനാത്ത് പെട്രോള്‍ പമ്പിന് സമീപം ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു
പത്തനംതിട്ട: അടൂര്‍ എം.സി. റോഡില്‍ ഏനാത്ത് പെട്രോള്‍ പമ്പിന് സമീപം ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് റോഡരികില്‍ കിടന്നിരുന്ന കാറിലും ഇടിച്ച് അപകടം.
ഒട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. പുതുശ്ശേരി ഭാഗം തട്ടപ്പാറ വിളയില്‍ സന്തോഷ് (45) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 10.30-ന് ഏനാത്ത് പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏനാത്ത് ഭാഗത്ത് നിന്നും പുതുശ്ശേരി ഭാഗത്തേക്ക് വന്ന ഓട്ടോയും അടൂര്‍ ഭാഗത്തു നിന്നും ഏനാത്ത് ഭാഗത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

നാട് കണ്ണീരണിഞ്ഞു: ലെജിയ്ക്കും മക്കൾക്കും ദുഖം തളംകെട്ടിയ അന്തരീക്ഷത്തിൽ നാട് വിട നൽകി
സ്വന്തം ലേഖകൻ
കോട്ടയം: അമിതവേഗത്തിനൊപ്പം അശ്രദ്ധയും ചേർന്ന് റോഡ് കുരുതിക്കളമാക്കിയപ്പോൾ പൊലിഞ്ഞ മൂന്നു ജീവനുകൾക്ക് നാട് കണ്ണീരോടെ വിട നൽകി.
പേരൂർ കണ്ടഞ്ചിറയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് മരിച്ച കണ്ടംചിറ കാവുംപാടം കോളനി അതിരയിൽ ലെജി(45) മക്കളായ അന്നു (19), നീനു (നൈനു -16) എന്നിവരുടെ സംസ്‌കാരത്തിനാണ് നാട് ഒന്നിച്ച് നിരന്നത്. കണ്ണീരണിയാത്ത ഒരു മുഖം പോലും ഇന്ന് ആ നാട്ടിലുണ്ടായിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപ്പാടിൽ തേങ്ങുകയായിരുന്നു പേരൂർ കണ്ടംചിറ കാവുംപാടം കോളനിമുഴുവനും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൂന്നു പേരുടെയും മൃതദേഹം കോളനിയ്ക്ക് സമീപം എത്തിക്കുന്നത്. വീട്ടിലേയ്ക്ക് കയറാൻ സ്ഥലമില്ലാത്തതിനാൽ സമീപത്തെ കേരള ഹിന്ദു ചേരമർ അസോസിയേഷന്റെ ഹാളിലാണ് മൃതദേഹം പൊതുദർശനത്തിനായി വച്ചത്. പെൺകുട്ടികളുടെ മൂത്ത സഹോദരി ആതിര രണ്ടു ദിവസമായി കരഞ്ഞ് തളർന്നിരുന്നു. നാ്ട്ടുകാർ ചേർന്ന് താങ്ങിയെടുത്താണ് മൃതദേഹം പൊതുദർശനത്തിനു വച്ച ഹാളിൽ സഹോദരി ആതിരയെ എത്തിച്ചത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹങ്ങൾ കോളനിയിൽ പൊതുദർശനത്തിന് എത്തിക്കുന്നത്. മൂന്ന് മൃതദേഹങ്ങളും കോളനിയ്ക്കുള്ളിലെ ചെറിയ വീട്ടിൽവെയ്ക്കാൻ സൗകര്യമില്ലാത്തതിനാൽ സമീപമുള്ള കേരള ഹിന്ദു ചേരമർ അസോസിയേഷൻ ഹാളിലാണ് പെതുദർശനത്തിനായി സൗകര്യം ഒരുക്കിയിരുന്നത്. മൃതദേഹങ്ങൾ എത്തിക്കുന്നതിന് മുമ്പ് തന്നെ ലെജിയുടെ മൂത്തമകളും അന്നുവിന്റെയും നൈനുവിന്റെയും സഹോദരിയായ ആതിരയെ ബന്ധുക്കൾ ഹാളിനുള്ളിൽ എത്തിച്ചു. ബിജുവിനെ ഹാളിന് സമീപമുള്ള വീട്ടിലും ആക്കിയിരുന്നു. രണ്ട് ആംബുലൻസുകളിലായി എത്തിച്ച മൃതദേഹങ്ങളിൽ നൈനുവിന്റേത് ആദ്യം പുറത്തിറക്കി. തുടർന്ന് ലെജിയുടേതും, പിന്നീട് അന്നുവിന്റെയും മൃതദേഹം ഇറക്കി. മൃതദേഹങ്ങൾ വെള്ളപുതച്ച് പ്രദർശിപ്പിക്കുന്നത് കണ്ട് നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും അടക്കമുള്ളവർ കുഴഞ്ഞു വീണു. പിതാവ് ബിജുവിനെ ഹാളിനു സമീപത്തെ വീട്ടിൽ കിടത്തിയ ശേഷമാണ് പൊതുദർശന ചടങ്ങുകൾ നടത്തിയത്.
മൂന്നു മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകൾക്ക് ശേഷം വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹങ്ങൾ സംസ്‌കരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
