റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖിക
കോഴിക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
കോഴിക്കോട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. മാനന്തവാടി കല്ലോടി പാതിരിച്ചാല്‍ എടപാറയ്ക്കല്‍ പരേതനായ ഫ്രാന്‍സീസിന്റ ഭാര്യ ശുഭ ( 40 ) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് എടുക്കുന്നതിനിടയില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ശുഭ ബസ്സിന്റെ ടയറിനടിയില്‍ പെടുകയായിരുന്നു.
ബസ്സിനോട് ചേര്‍ന്നാണ് വീട്ടമ്മ റോഡ് മുറിച്ചു കടക്കാനായി നിന്നത്. ഡ്രൈവറുടെ കാഴ്ച്ചയില്‍ പെടാതിരുന്നതാണ് ദാരുണ സംഭവത്തിന് കാരണം.
Third Eye News Live
0