
കോട്ടയം എം.സി റോഡിൽ നാഗമ്പടത്ത് ബുള്ളറ്റും മിനി വാനും കൂട്ടിയിടിച്ച് ചങ്ങനാശ്ശേരി സ്വദേശി മരിച്ചു
സ്വന്തം ലേഖിക
കോട്ടയം: ബുള്ളറ്റ് മിനി വാനിൽ ഇടിച്ച് ചങ്ങനാശ്ശേരി സ്വദേശി മരിച്ചു.
കുമാരനല്ലൂരിൽ ലൂമിനസ് ഇൻവെർട്ടർ സ്ഥാപനം നടത്തുന്ന ചങ്ങനാശ്ശേരി സ്വദേശിയായ റോബിൻ മാത്യു (33)ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നാഗമ്പടം ക്ഷേത്രത്തിന്റെ കമാനത്തിന് മുന്നിലെ സ്ഥലത്തായിരുന്നു അപകടം.
കുമാരനല്ലൂരിൽ നിന്നും നഗരത്തിലേക്ക് വരികയായിരുന്ന റോബിൻ സഞ്ചരിച്ച ബുള്ളറ്റ് എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ റോബിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് റോബിൻ മരിച്ചത്.
സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തും.
Third Eye News Live
0