
നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു ; ഒരാൾക്ക് പരിക്ക്
സ്വന്തം ലേഖകൻ
ഇടുക്കി: കുട്ടിക്കാനത്തിനു സമീപം നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു.
ഉപ്പുതറ ഒന്‍പതേക്കര്‍ ചിറപ്പാറയില്‍ പി.എം. മാത്യുവിന്‍റെ ഭാര്യ മോളി (55) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ജെസി (38) യെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടസ്ഥലത്ത് ഉണ്ടായ കരിങ്കല്ലില്‍ തലയിടിച്ചതാവാം മോളിയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. മോളിയുടെ ഭര്‍ത്താവ് സി എം മാത്യൂവിന്റെ ജ്യേഷന്റെ വിവാഹ വാര്‍ഷിക ചടങ്ങുകള്‍ക്കായി കുമരകത്ത് പോയി മടങ്ങുന്നതിനിടയിലാണ് അപകടം.
കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം.
മോളിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി കാലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂഷിക്കും. ശവസംസ്കാരം പിന്നീട്.