
സ്വന്തം ലേഖിക
കൊടുങ്ങല്ലൂര്‍: ദേശീയപാത 66ല്‍ ശ്രീനാരായണപുരം പൊരി ബസാറില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കോട്ടയം വൈക്കം സ്വദേശി മരിച്ചു.
വൈക്കം തയ്ക്കാട്ട് വീട്ടില്‍ ആകാശാണ് (23) മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹയാത്രികന്‍ വൈക്കം സ്വദേശി വേളിച്ചിറ വീട്ടില്‍ സച്ചിന് ഗുരുതര പരിക്കേറ്റു.
ഞായറാഴ്ച രാവിലെ പത്തോടെ പൊരി ബസാര്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.
ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആകാശിനെ രക്ഷിക്കാനായില്ല.
മതിലകം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.