
സ്വന്തം ലേഖിക
കഴക്കൂട്ടം: സ്കൂട്ടര്‍ ബസ്സിലിടിച്ച് അച്ഛനും അഞ്ചു വയസ്സുകാരനായ മകനും മരിച്ചു.
സ്കൂട്ടര്‍ യാത്രക്കാരായ രാജേഷ് (36), മകന്‍ ഋത്വിക് (5) ആണ് മരിച്ചത്. രാജേഷിന്‍റെ ഭാര്യ സുജിതയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കഴക്കൂട്ടം ഇന്‍ഫോസിസ് പാര്‍ക്കിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
കിളിമാനൂരിലുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ബൈപാസില്‍ ഇന്‍ഫോസിസിന് സമീപം ചിത്തിര നഗര്‍ ബസ്സ്റ്റോപ്പില്‍ യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിരുന്ന ബസിന്‍റെ പിറകില്‍ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നു.
ഗുരുതര പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണപ്പെട്ടു.
തൃശൂര്‍ പാഴായി നെന്മകരി സ്വദേശിയാണ് രാജേഷ്. ബാലരാമപുരം മുടവൂര്‍ പാറയില്‍ താമസിച്ചു വരികയാണ്. അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയിലെ സെയില്‍സ് എക്സിക്യൂട്ടിവാണ്.