സംസ്ഥാനത്ത് ഇന്ന് അപകട പരമ്പര; വിവിധ ജില്ലകളിലുണ്ടായ വാഹനാപകടങ്ങളില്‍ ആറുപേര്‍ മരിച്ചു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അപകട പരമ്പര. വിവിധ ജില്ലകളില്‍ ഇന്നുണ്ടായ വാഹനാപകടങ്ങളില്‍ ആറുപേര്‍ മരിച്ചു. കോട്ടയം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് അപകടങ്ങള്‍ ഉണ്ടായത്.

കോട്ടയം ജില്ലയില്‍ മൂന്നുപേരാണ് മരിച്ചത്.

വൈക്കത്ത് ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് തലയോലപ്പറമ്പ് മേഴ്സ് ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി സനജയാണ് മരിച്ചത്.
വൈക്കം വലിയകവലയ്ക്ക് സമീപം വൈപ്പിന്‍ പടിയിലായിരുന്നു അപകടം. പണിമുടക്കായിരുന്നതിനാല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

തൃശൂര്‍ വില്ലടം പുതിയ പാലത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കല്‍ ദിലീപ്, ചേലക്കര സ്വദേശി കൊട്ടയാട്ടില്‍ അഷ്കര്‍ എന്നിവര്‍ മരിച്ചു. മലപ്പുറം പൊന്നാനിയില്‍ കാറും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകന്‍ മുതിരപ്പറമ്പില്‍ വിക്രമാദിത്യനാണ് മരിച്ചത്.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണിമല ബി എസ് എന്‍ എല്‍ ഓഫീസിന് മുന്നിലായിരുന്നു ജില്ലയിലെ രണ്ടാമത്തെ അപകടം. നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. രേഷ്മ , ഷാരോണ്‍ എന്നിവരാണ് മരിച്ചത്.