play-sharp-fill
മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ചു കൊലപ്പെടുത്തിയ ടിപ്പർ ലോറി കണ്ടെത്തി: ഡ്രൈവറും കസ്റ്റഡിയിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്

മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ചു കൊലപ്പെടുത്തിയ ടിപ്പർ ലോറി കണ്ടെത്തി: ഡ്രൈവറും കസ്റ്റഡിയിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ തലസ്ഥാന നഗരത്തിൽ നടുറോഡിൽ ഇടിച്ചു കൊലപ്പെടുത്തിയ ടിപ്പർ ലോറി പൊലീസ് പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾക്കായാണ് ഇപ്പോൾ പൊലീസ് ടിപ്പർ ലോറി പിടിച്ചെടുത്തിരിക്കുന്നത്.

ഇന്നുരാവിലെ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രതാപന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നഗരാതിർത്തി കടന്ന് വാഹനം പോയിട്ടുണ്ടോയെന്ന കാര്യത്തിലായിരുന്നു രാവിലെ മുതൽ അന്വേഷണം പുരോഗമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഈഞ്ചയ്ക്കൽ ഭാഗത്തേക്ക് ഈ ടിപ്പർ ലോറി പോകുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് ഈഞ്ചയ്ക്കൽവച്ച് ലോറി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കെ എൽ 01 സികെ 6949 എന്ന വാഹനമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഡ്രൈവർ ജോയിയെ ചോദ്യം ചെയ്യാനായി വാഹനത്തിനൊപ്പം നേമം സ്റ്റേഷനിൽ എത്തിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷം കരമന-കളിയിക്കാവിള ദേശീയ പാതയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

കാരയ്ക്കാ മണ്ഡപം ജംഗ്ഷനു സമീപം പിന്നിൽനിന്നു വാഹനം പ്രദീപിന്റെ സ്‌കൂട്ടർ ഇടിച്ചിട്ടശേഷം നിർത്താതെ പോകുകയായിരുന്നു. ടിപ്പർ ലോറിയുടെ പിൻചക്രം കയറിയിറങ്ങിയാണ് പ്രദീപ് മരിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. മണ്ണുമായി മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് ജോയി പൊലീസിന് നൽകിയിരിക്കുന്ന ആദ്യമൊഴി എന്നാണ് വിവരം.

അപകടശേഷം എന്തുകൊണ്ട് വാഹനം നിർത്തിയില്ല തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിയുള്ള അന്വേഷണത്തിലേ വ്യക്തമാകൂ. അപകടത്തിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പ്രദീപിന്റെ കുടുംബവും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്.

ടിപ്പർ ലോറിയുടെ പിൻചക്രം കയറിയിറങ്ങിയാണ് പ്രദീപ് മരിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. മണ്ണുമായി മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് ജോയി പൊലീസിന് നൽകിയിരിക്കുന്ന ആദ്യമൊഴി എന്നാണ് വിവരം.

അപകടശേഷം എന്തുകൊണ്ട് വാഹനം നിർത്തിയില്ല തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിയുള്ള അന്വേഷണത്തിലേ വ്യക്തമാകൂ. അപകടത്തിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പ്രദീപിന്റെ കുടുംബവും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്.

മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിൻറെ അപകട മരണത്തിനു കാരണമായ ലോറി കണ്ടെത്തി. ഡ്രൈവർ ജോയിയെ അറസ്റ്റ് ചെയ്തു. ഈ?ഞ്ചക്കൽ ഭാഗത്ത് നിന്നാണു ലോറി കണ്ടെത്തിയത്. വെള്ളായണിയിൽ ലോഡ് ഇറക്കാൻ പോകുമ്‌ബോഴാണ് അപകടമെന്ന് ഡ്രൈവർ മൊഴി നൽകി.

അപകടസമയത്തെ സിസിടിവി ദൃശ്യങ്ങളിൽ ഇടിച്ചിടുന്ന വാഹനം ടിപ്പർ ലോറിയാണെന്നു തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിൽ നഗരത്തിൽനിന്നു ഏറെ അകലെയല്ലാത്ത പ്രധാനപാതയിൽ ഇന്നലെ ഉച്ചയ്ക്ക് 3.30നാണ് സംഭവം നടന്നത്.

അപകടം നടന്ന സ്ഥലത്ത് ട്രാഫിക് സിസിടിവി ഇല്ലെങ്കിലും എതിർവശത്തെ ഒരു കടയിലെ സിസിടിവിയിൽ ഈ വാഹനം കുടുങ്ങിയിരുന്നു.