video
play-sharp-fill

വാഹനാപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ചു  മടങ്ങിവന്ന ഓട്ടോ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു; തമ്പിയുടെ ദാരുണാന്ത്യത്തില്‍ വിങ്ങലോടെ നാട്

വാഹനാപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ചു മടങ്ങിവന്ന ഓട്ടോ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു; തമ്പിയുടെ ദാരുണാന്ത്യത്തില്‍ വിങ്ങലോടെ നാട്

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: വാഹനാപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ച് തിരികെ വന്ന ഓട്ടോ ഡ്രൈവര്‍ മറ്റൊരു അപകടത്തില്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ തമ്പിയാണ് മരിച്ചത്.

രാവിലെ 6.45ഓടെ പേട്ട ഗാന്ധി സ്‌ക്വയറിന് സമീപം മിനി ബൈപ്പാസിലാണ് ആദ്യത്തെ അപകടമുണ്ടായത്. തൃശൂര്‍ രജിസ്‌ട്രേഷനിലുള്ള കാറും എതിരെ വന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. സഹോദരങ്ങളായ ജോമോള്‍, സാന്‍ജോ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോള്‍ ജോമോള്‍ ചലനമറ്റിരുന്നതായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇവരെ ഉടന്‍ തമ്പിയുടെ ഓട്ടോയില്‍ ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്ക് അയച്ചു.

യുവതിയെ ആശുപത്രിയിലാക്കി തിരികെ വരവേ മരട് കൊട്ടാരം ജങ്ഷനില്‍ വെച്ച് നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറുകയറിയാണ് തമ്പി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സാന്‍ജോ ചികിത്സയിലാണ്.