play-sharp-fill
ഗാനമേള കലാകാരൻ ബൈക്ക് അപകടത്തിൽ മരിച്ചു: ഇടിച്ച വാഹനം നിർത്താതെ ഓടിച്ച് പോയി

ഗാനമേള കലാകാരൻ ബൈക്ക് അപകടത്തിൽ മരിച്ചു: ഇടിച്ച വാഹനം നിർത്താതെ ഓടിച്ച് പോയി

സ്വന്തം ലേഖകൻ

തിരുവല്ല: നിരവധി ഗാനമേള ട്രൂപ്പുകൾക്കു വേണ്ടി വാദ്യോപകരണങ്ങൾ വായിക്കുന്ന ഗാനമേള കലാകാരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ഇയാൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച വാഹനം നിർത്താതെ ഓടിച്ച് പോയി. അപകടത്തിൽ തിരുവല്ല കാട്ടൂക്കര നങ്ങേലിപ്പറമ്പിൽ എൻ.എൻ രാജുവിന്റെയും യമുനയുടെയും മകൻ രാഹുൽ രാജ് (25)ആണ് മരിച്ചത്. കോട്ടയം കമ്മ്യൂണിക്കേഷൻ അടക്കം നിരവധി ഗാനമേള ട്രൂപ്പുകളിൽ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുകയാണ് രാഹുൽ.
ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ മുത്തൂർ കവലയിലായിരുന്നു അപകടം. രാഹുൽ സഞ്ചരിച്ച ബൈക്കിൽ എം.സി റോഡിലൂടെ എത്തിയ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാഹുൽ റോഡിൽ തെറിച്ച് വീണു. എന്നാൽ, വാഹനം നിർത്താതെ അതിവേഗം ഓടിച്ചു പോകുകയായിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ വിവരം പൊലീസിനു കൈമാറിയെങ്കിലും വാഹനം കണ്ടെത്താൻ സാധിച്ചില്ല. സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ചൊവ്വാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.