
റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇടിച്ചു വീഴ്ത്തിയ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി ലൈവ്‌സ്‌റ്റോക്ക് ഇൻസ്‌പെക്ടർക്ക് ദാരുണാന്ത്യം: ദുരന്തം ചുങ്കം പാലത്തിന് സമീപം : മൂന്നു ദിവസത്തിനിടെ കോട്ടയത്തെ രണ്ടാമത്തെ ദാരുണാന്ത്യം
ജി.കെ വിവേക്
കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇടിച്ചു വീഴ്ത്തിയ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർക്ക് ദാരുണാന്ത്യം. രണ്ടു ദിവസത്തിനിടെ കോട്ടയം നഗരത്തിൽ രണ്ടാമത്തെ വാഹനാപകടവും, ദാരുണമായ മരണവുമാണ് സംഭവിച്ചിരിക്കുന്നത്. ചുങ്കം മള്ളൂശേരി പേരകത്ത് വീട്ടിൽ ചന്ദ്രമോഹൻ (55)ആണ് ചുങ്കം പാലത്തിനു സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.
കാസർകോട് ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടറായ ചന്ദ്രമോഹൻ, ഭാര്യയ്ക്ക് അസുഖമായതിനെ തുടർന്നാണ് കാസർകോട് നിന്നും എത്തിയത്. എറണാകുളത്തു നിന്നും എത്തിയ ചന്ദ്രമോഹൻ ചുങ്കം പാലത്തിനു സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഇതിനിടെ കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ടോറസ് ലോറി ചന്ദ്രമോഹനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയേറ്റ് റോഡിൽ വീണ ചന്ദ്രമോഹന്റെ തലയിലൂടെ ലോറി കയറിയിറങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതോടെ കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇവർ അഗ്നി രക്ഷാ സേന ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
കഴിഞ്ഞ ദിവസം നാഗമ്പടത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് പെരുമ്പായിക്കാട് കിഴക്കാലിക്കൽ വർഗീസ് കുരുവിളയുടെ മകൻ കുരുവിള വർഗീസ് മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചുങ്കം ചാലുകുന്നിലും അപകടമുണ്ടായി ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ അപകടത്തിൽ മരിച്ചു.