video
play-sharp-fill
സഹോദരിയെ വിനോദ യാത്രയ്ക്ക് അയച്ച ശേഷം മടങ്ങിയെത്തിയ യുവാവ് അപകടത്തിൽ മരിച്ചു: ഒപ്പമുണ്ടായിരുന്ന ബന്ധുവിന് പരിക്ക്

സഹോദരിയെ വിനോദ യാത്രയ്ക്ക് അയച്ച ശേഷം മടങ്ങിയെത്തിയ യുവാവ് അപകടത്തിൽ മരിച്ചു: ഒപ്പമുണ്ടായിരുന്ന ബന്ധുവിന് പരിക്ക്

സ്വന്തം ലേഖകൻ
രാജാക്കാട്: സഹോദരിയെ വിനോദയാത്രയ്ക്ക് അയച്ച ശേഷം മടങ്ങിയ യുവാവും ബന്ധുവും സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിന് പരിക്കേറ്റു.
നടുമറ്റം കാരയ്ക്കാട്ട് പരേതനായ ഷാജിയുടെ മകൻ ജിഷാദ് (അച്ചു  20) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് ആറരയോടെ ആണ് സംഭവം. ജിഷാദിന്റെ സഹോദരിയെ ടൂർ പോകുന്നതിനായി ആർ സിറ്റി സ്‌കൂളിൽ കൊണ്ടുചെന്ന് ആക്കിയതിന് ശേഷം കാരയ്ക്കാട്ട് ബാബുവിന്റെ മകൻ നവീനുമായി (14) ബൈക്കിൽ നടുമറ്റത്തേക്ക് മടങ്ങിപ്പോകുന്നതിനിടെ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
തെറിച്ചുവീണ ഇരുവരെയും രാജകുമാരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റ ജിഷാദിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റ നവീനിനെ വിദഗ്ധ ചികിൽസക്കായി എറണാകുളത്തെ  ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാജാക്കാട് പോലീസ് മേൽനടപടി സ്വീകരിച്ചു. സിസിലി ആണ് ജിഷാദിന്റെ മാതാവ്.