കൊല്ലം പരവൂരില്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാർ ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

Spread the love

കൊല്ലം: കൊല്ലം പരവൂരില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ചിറക്കര സ്വദേശി ചിഞ്ചു (33) ആണ് മരിച്ചത്. ഭർത്താവ് റെജി മോനൊപ്പം സഞ്ചരിച്ച സ്‌കൂട്ടറില്‍ കാർ ഇടിക്കുകയായിരുന്നു. പരവൂർ പാരിപ്പള്ളി റോഡില്‍ പുത്തൻകുളത്തായിരുന്നു അപകടം നടന്നത്.

video
play-sharp-fill

പരിക്കേറ്റ റെജി മോൻ ചികിത്സയില്‍ കഴിയുകയാണ്. കല്ലമ്ബലം കാട്ടുപുതുശേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാർ ആണ് ദമ്ബതികളെ ഇടിച്ചത്. അമിത വേഗതയില്‍ എത്തിയ കാർ സ്‌കൂട്ടറിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.