കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കുറിച്ചി സ്വദേശിക്ക് ദാരുണാന്ത്യം

Spread the love

കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

video
play-sharp-fill

കുറിച്ചി മലകുന്നം തോട്ടുപുറം സ്വദേശി ഓമനക്കുട്ടന്റെ മകൻ വിഷ്ണു ഓമനക്കുട്ടനാ(24)ണു മരിച്ചത്.

ഇന്നലെ രാവിലെ ഒമ്പതിനു പന്നിമറ്റം പരുത്തുംപാറ റോഡിൽ പാച്ചിറ സ്കൂളിനു മുന്നിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണു കിടന്ന യുവാവിനെ നാട്ടുകാർ ചേർന്ന് ആദ്യം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

മാതാവ്: വിജയമ്മ. സഹോദരങ്ങൾ: വൃന്ദ, വിജയ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തോട്ടയ്ക്കാട് എസ്‌എന്ഡിപി 1518-ാംനമ്പർ ശാഖ ശ്മശാനത്തിൽ.