
കൊല്ലം: കെഎസ്‌ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
അഞ്ചല്‍ ആലഞ്ചേരി ജംഗ്ഷനിലാണ് സംഭവം. ഏരൂർ ചില്ലിംഗ് പ്ലാൻ്റ് സ്വദേശി അതുല്‍ രാജ് (19) ആണ് മരിച്ചത്.
ബൈക്കില്‍ അഞ്ചലിലേക്ക് പോവുകയായിരുന്ന അതുല്‍ രാജ് കൊല്ലത്തു നിന്ന് കുളത്തുപ്പുഴയിലേക്ക് വരികയായിരുന്ന കെഎസ്‌ആർടിസി ബസിന്റെ അടിയില്‍ പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിന്റെ പിന്നിലായിരുന്നു ബൈക്ക്. നിയന്ത്രണം വിട്ട് ബസിന്റെ അടിയില്‍ പെടുകയായിരുന്നു. ബസ്സിന്റെ പിൻ ചക്രം കയറിയിറങ്ങി യുവാവിന്റെ തലച്ചോറ് ചിതറി.
നാട്ടുകാർ ചേർന്ന് അതുല്‍ രാജിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.



