പത്തനംതിട്ടയില്‍ അമിതവേഗത്തിലെത്തിയ കാര്‍ സ്ത്രീകള്‍ക്ക് നേരെ ഇടിച്ചു കയറി ഒരാള്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു…!

Spread the love

പത്തനംതിട്ട: ഉത്സവം കാണാന്‍ റോഡരികിലൂടെ നടന്നുപോകവെ അമിതവേഗത്തിലെത്തിയ കാറിടിച്ചു സ്ത്രീക്ക് ദാരുണാന്ത്യം.

video
play-sharp-fill

ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് പരിക്കേറ്റു. പത്തനംതിട്ട ഇളമണ്ണൂരില്‍ തിരക്കൊഴിഞ്ഞ റോഡിലൂടെ നടന്നു പോകുമ്പോഴാണ് രണ്ടു സ്ത്രീകളെ എതിര്‍ദിശയില്‍ നിന്നും അമിതവേഗത്തിലെത്തിയ കാറിടിച്ചത്.
സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് പരുക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇളമണ്ണൂര്‍ മഹാവിഷ്ണു ക്ഷേത്രോത്സവം കാണാന്‍ പോയ ഇളമണ്ണൂര്‍ സ്വദേശിനി ഉഷയാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ശാന്തയ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ശാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അപകടത്തിനിടയാക്കിയ കാറിലുണ്ടായിരുന്ന രണ്ടു യുവാക്കളും മദ്യലഹരിയിലായിരുന്നു എന്നാണു ലഭിക്കുന്ന വിവരം.