
കായംകുളം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കായിക പരിശീലകൻ എരുവ പടിഞ്ഞാറ് കളരിയ്ക്കൻ വീട്ടില്‍ താജുദ്ദീന്റെ മകൻ മുഹമ്മദ് ബിലാല്‍ (24) മരിച്ചു.
തിങ്കളാഴ്ച ഈരാറ്റുപേട്ട ഇല്ലിക്കല്‍ കല്ലില്‍ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പത്തിയൂർ പഞ്ചായത്ത് ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പൊതുദർശനത്തിന് വെച്ച മൃതദേഹം ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ വിലാപയാത്രയോടെ കൊറ്റുകുളങ്ങര കുറുങ്ങാട് മുസ്ലിം ജമാത്ത് പള്ളിയില്‍ കബറടക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതാവ്: സെമിനാ. സഹോദരൻ: ആഷിക്ക്.



