വയനാട് വാഹനാപകടം; ഗുരുതരമായി ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു

Spread the love

വയനാട്: ബൈക്ക് ഇടിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു. തൊണ്ടര്‍നാട് പുത്തന്‍ വീട്ടില്‍ ദേവകിയമ്മ(65)യാണ് മരിച്ചത്.

video
play-sharp-fill

തിങ്കളാഴ്ച തൊണ്ടര്‍നാട് പുതുശ്ശേരി ടൗണില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന ദേവകിയമ്മയെ ബൈക്ക് ഇടിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ ദേവകിയമ്മ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.