തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്‌ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: കാട്ടാക്കടയില്‍ കെഎസ്‌ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഒറ്റശേഖരമംഗലം അമ്ബലത്തിൻകാല സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്.

video
play-sharp-fill

കാട്ടാക്കട ആമച്ചലില്‍ ഇന്ന് പുലര്‍ച്ചെ 5.45ഓടെ ആമച്ചല്‍ മുസ്ലിം പള്ളിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. യുവാവ് സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

അഭിജിത്തിന്‍റെ അമ്മ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ്. റോഡിലൂടെ നടന്നുപോവുകയായിരുന്നസ്ത്രീകളുടെ കയ്യില്‍ തട്ടി ബൈക്ക് നിയന്ത്രണം തെറ്റുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്ന് അഭിജിത്ത് തെറിച്ച്‌ റോഡിലേക്ക് വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group