play-sharp-fill
അരയിൽ വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി വയറ്റിൽ തുളഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം; മരണം സംഭവിച്ചത് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് മറിഞ്ഞപ്പോൾ: അമിത വേഗവും അശ്രദ്ധയും മരണ കാരണം

അരയിൽ വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി വയറ്റിൽ തുളഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം; മരണം സംഭവിച്ചത് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് മറിഞ്ഞപ്പോൾ: അമിത വേഗവും അശ്രദ്ധയും മരണ കാരണം

സ്വന്തം ലേഖകൻ

കോട്ടയം: മദ്യവും വാങ്ങി അമിത വേഗത്തിൽ സുഹൃത്തുക്കളുടെ അടുത്തേയ്ക്ക് പായുമ്പോൾ ബിബിൻ കരുതിയിരുന്നില്ല തന്നെ കാത്തിരിക്കുന്നത് വലിയൊരു ദാരുണ ദുരന്തമാകുമെന്ന്്. മദ്യക്കുപ്പി പാന്റിന്റെ അരയിൽ ഒളിപ്പിച്ച ശേഷം ബൈക്കിൽ അതിവേഗം സുഹൃത്തുക്കളുടെ അടുത്തേയ്ക്ക് പായുകയായിരുന്നു തോട്ടുവ കോനകുപ്പക്കാട്ടിൽ ബിനുവിന്റെ മകൻ ബിബിനാണ് (20) അപകടത്തിൽപ്പെട്ടപ്പോൾ മദ്യക്കുപ്പി വയറ്റിൽ കുത്തിക്കയറി മരിച്ചത്. ഒപ്പമുണ്ടായിരുന്ന  തിരുവമ്പാടി കോഴിക്കോട്ടുകാലായിൽ സുബിൻ (22) ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇവർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ കുടുംബത്തിലെ ൃപ്പൂണിത്തറ ചക്കാലയ്ക്കൽ ജോമി ആന്റണി (38), ഭാര്യ ഷെറി (36), മക്കളായ ആൻഡ്രിയ (9), ഹന്ന (5) എന്നിവരും സാരമായ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 
ഏറ്റുമാനൂർ – വൈക്കം റോഡിൽ മാഞ്ഞൂർ ഗവ.എൽപി സ്‌കൂളിനു സമീപമായിരുന്നു അപകടം. ബിബിനും, സുബിനും ഏറ്റുമാനൂർ ബിവറേജസ് കോർപ്പറേഷന്റെ ഷോപ്പിൽ നിന്നു മദ്യവും വാങ്ങി വരികയായിരുന്നു. മദ്യം വാങ്ങിയ ബിബിൻ ഇത് തന്റെ അരയിൽ തിരുകിയിരിക്കുകയായിരുന്നു. അമിത വേഗത്തിലായിരുന്നു ഇരുവരും ബൈക്കിൽ സുഹൃത്തക്കളുടെ അടുത്തേയ്ക്ക് കുതിച്ചത്. പാഞ്ഞു പോകുന്നതിനിടെയാണ് മാഞ്ഞൂരിനു സമീപത്ത് വച്ച് ഇവർ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനെ മറികടക്കാൻ ശ്രമിച്ചത്. അതിവേഗത്തിൽ സൂപ്പർ ഫാസ്റ്റിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ കുടുംബത്തിന്റെ ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വായുവിൽ ഉയർന്നു പൊങ്ങിയ ബിബിൻ തലയിടിച്ച് ചെന്ന് പതിച്ചത് എതിർ വശത്തു നിന്നും എത്തിയ കാറിന്റെ മുന്നിലെ ചില്ലിലായിരുന്നു. റോഡിലേയ്ക്ക് തെറിച്ചു വീണ ബിബിന്റെ വയറ്റിൽ വയറ്റിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി പൊട്ടി കുത്തിക്കയറി. രക്തം വാർന്ന് റോഡിൽ കിടന്ന ബിബിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. 
പെരുവ വടുകുന്നപ്പുഴ ഗുരുദേവ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്കു മറിഞ്ഞാണ് അപകടം.

കുന്നപ്പള്ളി കണിയാംപറമ്പിൽ വിജയന്റെ മകൻ ശ്രീഹരി (19) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് സാരമായി പരിക്കേറ്റ ശ്രീഹരിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അലനും അപകടത്തിൽ പരിക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group