play-sharp-fill
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലോറിയിടിച്ച് വ്യാഴാഴ്ച മാത്രം മരിച്ചത് രണ്ട് കുട്ടികൾ

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലോറിയിടിച്ച് വ്യാഴാഴ്ച മാത്രം മരിച്ചത് രണ്ട് കുട്ടികൾ

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കുട്ടികൾ. എറണാകുളത്തും കണ്ണൂരിലുമുണ്ടായ അപകടങ്ങളിലാണ് കുട്ടികൾ മരിച്ചത്. എറണാകുളത്തെ ചെങ്ങമനാട് ഒൻപത് വയസുകാരനും കണ്ണൂരിലെ പാനൂരിൽ ബൈക്കിൽ മിനി ലോറി ഇടിച്ച് ഏഴ് വയസുകാരിയുമാണ് മരിച്ചത്.

എറണാകുളത്ത് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട ചെങ്ങമനാട് സ്വദേശി ജിന്നാസിന്റെ മകൻ മുഹമ്മദ് ജസീറാണ് മരിച്ചത്. മുഹമ്മദ് ജസീർ അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. കുട്ടി വീടിന്റെ മുൻവശത്തെ റോഡിൽ സൈക്കിൾ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. കുട്ടി തൽക്ഷണം മരിക്കുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിലെ പാനൂരിലാണ് മറ്റൊരു അപകടം നടന്നത്. പുതിയ പറമ്പത്ത് സത്യന്റെയും പ്രനിഷയുടെയും മകൾ അൻവിയയാണ് അപകടത്തിൽ മരിച്ചത്. അമ്മാവനൊപ്പം ബൈക്കിൽ സ്‌കൂളിലേക്ക് പോകുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്. ചെണ്ടയാട് സ്‌കൂളിനടുത്തെ വളവിൽ മിനി ലോറിയുടെ പിൻഭാഗം ബൈക്കിലിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.