‘ഒന്നും മനഃപൂര്‍വമായിരുന്നില്ല, തെറ്റ് പറ്റിപ്പോയി, ആക്‌സിലേറ്ററില്‍ കാലമര്‍ന്ന് നിയന്ത്രണം വിട്ട് കുട്ടിയെ ഇടിക്കുകയായിരുന്നു’; കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രിയരഞ്ജൻ; കേസില്‍ പഴുതടച്ച അന്വേഷണത്തിന് പൊലീസ്; പ്രതിയുമായി  തെളിവെടുപ്പ് നടത്തി

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലില്‍ പത്താം ക്ലാസുകാരെനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രിയരഞ്ജനുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന വാദം തള്ളിയാണ് പ്രതി രംഗത്തുവന്നത്. ഒന്നും മനഃപൂര്‍വമായിരുന്നില്ല, തെറ്റ് പറ്റിപ്പോയി ആക്സിലേറ്ററില്‍ കാലമര്‍ന്ന് നിയന്ത്രണം വിട്ട് കുട്ടിയെ ഇടിക്കുകയായിരുന്നുവെന്ന് പ്രിയരഞ്ജൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി പറഞ്ഞു. തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു പ്രിയരഞ്ജന്റെ പ്രതികരണം.

സംഭവ സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി. പ്രതിയുടെ കാറും മരിച്ച ആദിശേഖറിന്റെ സൈക്കിളും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചു.

പ്രതിയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു. പ്രിയരഞ്ജനെ തെളിവെടുപ്പ് സ്ഥലത്ത് എത്തിച്ചപ്പോഴും നാട്ടുകാര്‍ രോഷാകുലരായി. പൊലീസ് ഇടപെട്ടാണ് നാട്ടുകാരെ ശാന്തരാക്കിയത്.