ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

 

ചക്കരക്കല്ല്: ബൈക്കിൽ സഞ്ചരിക്കവെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചക്കരക്കൽ മഹൽ മാർബിൾ റോഡിലെ ശിവദത്തിൽ സജിൻ കുമാറാണ് (42) മരിച്ചത്. ഇന്ന് കാലത്ത് 8.30 നാണ് സംഭവം. കുട്ടികളെ സ്‌കൂളിൽ കൊണ്ടുവിടാൻ ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ട് 100 മീറ്റർ പിന്നിടുമ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു.

ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മുൻപ് ഓടത്തിൽ പീടിക ആലിൻ കീഴിലായിരുന്നു താമസം. കോറോത്ത് ജനാർദ്ദനന്റെയും സുശീലയുടെയും മകനാണ്. ഭാര്യ: വിനീത. മക്കൾ: ശിവദ, ഹൃത്വിക്(ഇരുവരും കൂഞ്ഞങ്കോട് യുപി വിദ്യാർത്ഥികൾ). സഹോദരങ്ങൾ: സജീഷ്, സുജേഷ്.സംസ്‌കാരം നാളെ രാവിലെ 11.30ന് പയ്യാമ്പലത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group