video
play-sharp-fill
ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച്‌ വൈദികൻ മരിച്ചു

ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച്‌ വൈദികൻ മരിച്ചു

സ്വന്തം ലേഖകൻ

വടകര: ടാങ്കർ ലോറിക്ക് പിറകിൽ കാർ ഇടിച്ച് വൈദികൻ മരിച്ചു. തലശേരി മൈനർ സെമിനാരിയുടെ വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്.

അപകടത്തിൽ ഫാ.ജോർജ് കരോട്ട്, ജോൺ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർക്കും പരിക്കേറ്റു. ഇന്ന് പുലർച്ചെ നാല് മണിക്ക് വടകരയിൽ വെച്ചാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലയിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം.