- തിരുവല്ലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. കുറ്റപ്പുഴ ചുമത്ര സ്വദേശി ആല്‍വിൻ സാമുവല്‍ ( 20 ) നാണ് പരിക്കേറ്റത്.മുത്തൂർ – കുറ്റപ്പുഴ റോഡില്‍ ബുധനാഴ്ച വൈകിട്ട് 7 മണിയോടെ ആയിരുന്നു അപകടം.
അപകടത്തില്‍ പരിക്കേറ്റ ആല്‍വിനെ തിരുവല്ല മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആല്‍വിന്റെ പരിക്ക് ഗുരുതരമല്ലെന്ന് അറിയിച്ചു. കാറിൻ്റെ മുൻ വശവും ബൈക്കും പൂർണമായും തകർന്നു. തിരുവല്ല പോലീസ് എത്തി നടപടി സ്വീകരിച്ചു.