play-sharp-fill
ഒമാനിൽ വാഹനാപകടം: കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു രണ്ടു പേർ മരിച്ചു: മരിച്ചവരിൽ ചങ്ങനാശേരി സ്വദേശിയും

ഒമാനിൽ വാഹനാപകടം: കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു രണ്ടു പേർ മരിച്ചു: മരിച്ചവരിൽ ചങ്ങനാശേരി സ്വദേശിയും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒമാനിലെ സമായീലിലുണ്ടായ വാഹനാപകടത്തിൽ ചങ്ങനാശ്ശേരി സ്വദേശിയടക്കം രണ്ട് പേർ മരിച്ചു.
സുഹൈൽ ബഹ്‌വാൻ കമ്പനിയിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി വർഗീസിന്റെ മകൻ ആൽവിൻ (22),മഹാരാഷ്ട്ര സ്വദേശി ദേവാൻഷൂ (21) എന്നിവരാണ് മരിച്ചത്.

മസ്‌ക്കറ്റ് ഇന്ത്യൻ സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളായ സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മസ്‌കത്തിൽ നിന്ന് 75 കിലോമീറ്റർ അകലെ സമായീലിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് റോഡരികിലെ താഴ്ച്ചലേക്ക് ഇറങ്ങി മറിയുകയായിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് സുനൂൻ, ആലപ്പുഴ സ്വദേശി ഹരികൃഷ്ണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാലുപേരും വിനോദ സഞ്ചാര കേന്ദ്രമായ ജബൽശംസിൽ പോയി മടങ്ങിവരുംവഴിയാണ് അപകടത്തിൽ പെട്ടത്. ഒമാനിൽ ജോലി ചെയ്യുന്ന സുനൂൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. മറ്റുള്ളവർ നാട്ടിൽ പഠിക്കുന്നവരാണ്. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്.