play-sharp-fill
നാഗമ്പടത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു : ലോറി വീട്ടമ്മയുടെ തലയിലൂടെ കയറിയിറങ്ങി; ഭർത്താവും രണ്ട് കുട്ടികളും അത്ഭുതകരമായി രക്ഷപെട്ടു

നാഗമ്പടത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു : ലോറി വീട്ടമ്മയുടെ തലയിലൂടെ കയറിയിറങ്ങി; ഭർത്താവും രണ്ട് കുട്ടികളും അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ

കോട്ടയം : നാഗമ്പടത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി മണിമല കറിക്കാട്ടൂർ കല്ലൂക്ക ടുപ്പിൽ ജയകുമാറിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് കെ.ടി ജയകുമാർ ഓടിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. ലോറി മിനിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

എം സി റോഡിൽ നാഗമ്പടം മഹാ ദേവക്ഷേത്രത്തിന് മുന്നിലെ വഴിയിലായിരുന്നു അപകടം. കുമാരനല്ലൂർ ഭാഗത്ത് നിന്ന് നഗരത്തിലേയ്ക്ക് വരികയായിരുന്നു കുടുംബം സഞ്ചരിച്ച സ്കൂട്ടർ. ക്ഷേത്രത്തിലേയ്ക്കുള്ള വഴിയുടെ സമീപത്ത് വച്ച് ഇവർ സഞ്ചരിച്ച സ്കാൻ എം ആർ എഫിലേയ്ക്ക് ലോഡുമായി പോയ ലോറിയെ മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടറിന്റെ സൈഡ് മിറർ ലോറിയുടെ പിന്നിൽ തട്ടി സ്കൂട്ടർ ലോറിയുടെ അടിയിലേയ്ക്ക് മറിയുകയായിരുന്നു. ലോറിയുടെ പിൻ ചക്രത്തിന്റെ അടിയിലേയ്ക്ക് മറിഞ്ഞ വീട്ടമ്മയുടെ തലയിലൂടെ വണ്ടി കയറിയിറങ്ങി. എതിർദിശയിലേയ്ക്ക് മറിഞ്ഞ ഭർത്താവിനും മക്കൾക്കും സാരമായി പരിക്കേറ്റു. അഗ്നി രക്ഷ സേന എത്തിയാണ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. റോഡിൽ ചിതറിക്കിടന്ന തലച്ചോറും രക്തവും അഗ്നി രക്ഷ സേന കഴുകി വൃത്തിയാക്കി. പരിക്കേറ്റ ഭർത്താവും കുട്ടികളും മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ തേടി. എം ആർ എഫിലേയ്ക്ക് ലോഡുമായി പോയതാണ് ലോറി. സി ഐമാരായ നിർമ്മൽ ബോസ് , എ.ജെ തോമസ് , ഗാന്ധിനഗർ എസ് ഐ മനു വി നായർ എന്നിവർ സ്ഥലത്ത് എത്തി