എം.സി റോഡിൽ നാലുവരിപ്പാതയിൽ പുലർച്ചെ വീണ്ടും അപകടം: റോഡരികിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു; അപകടം ഡ്രൈവറുടെ കണ്ണിലേയ്ക്ക് എതിർദിശയിൽ നിന്നും എത്തിയ വാഹനത്തിന്റെ ലൈറ്റ് അടിച്ച് കയറിയതിനെ തുടർന്ന്

എം.സി റോഡിൽ നാലുവരിപ്പാതയിൽ പുലർച്ചെ വീണ്ടും അപകടം: റോഡരികിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു; അപകടം ഡ്രൈവറുടെ കണ്ണിലേയ്ക്ക് എതിർദിശയിൽ നിന്നും എത്തിയ വാഹനത്തിന്റെ ലൈറ്റ് അടിച്ച് കയറിയതിനെ തുടർന്ന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വഞ്ചിയൂർ വില്ലയിൽ പരമേശ്വരൻ പോറ്റിയുടെ ഭാര്യ സുഭന്ദ്ര അന്തർജനം (63)ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് പരമേശ്വരൻ പോറ്റിയെയും, ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ 2.45 ഓടെ കോടിമത കൊണ്ടോടി പമ്പിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും പേരൂരിലെ മകളുടെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു കുടുംബം.

 

തിരുവനന്തപുരം സ്വദേശിയായ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. സുഭദ്ര വാഹത്തിന്റെ മുൻ സീറ്റിലാണ് ഇരുന്നിരുന്നത്. നാലുവരിപ്പാതയിലെ ഡിവൈഡർ കടന്ന് വാഹനം മുന്നോട്ട് വന്നതും, എതിർ ദിശയിൽ നിന്നും ലൈറ്റ് ഡിം ചെയ്യാതെ എത്തിയ വാഹനത്തിന്റെ പ്രകാശം ഡ്രൈവറുടെ കണ്ണിലേയ്ക്ക് തുളച്ചു കയറി. ഇതോടെ കാറിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമാകുകയായിരുന്നു. ലൈറ്റ് കണ്ണിൽ അടിച്ചതോടെ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ മുന്നിൽ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഇടത് വശം പൂർണമായും തകർന്നു. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ പെട്രോ്ൾ പമ്പ് ജീവനക്കാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. തുടർന്ന് ഇതുവഴി എത്തിയ വാഹനങ്ങളിൽ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും സുഭദ്ര മരിച്ചിരുന്നു.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചിങ്ങവം പൊലീസ് കേസെടുത്തു. രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ലൈറ്റ് ഡിം ചെയ്യാതെ വാഹനം ഓടിക്കുന്നവർ കൊലപ്പെടുത്തിയതാണ് യഥാർത്ഥത്തിൽ സുഭദ്രയെ. ഇത്തരത്തിൽ ലൈറ്റ് ഡിം ചെയ്യാതെ വാഹനം ഓടിക്കുന്നവർ അപകടത്തിലാക്കുന്നത് എതിർ ദിശയിൽ നിന്നും വരുന്ന വാഹന യാത്രക്കാരുടെ ജീവൻ കൂടിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group