video
play-sharp-fill

ബേക്കർ ജംഗ്ഷനിൽ അപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു: മരിച്ചത് പെരുമ്പായിക്കാട് സ്വദേശി; അപകടം നഗരസഭ ഓഫിസിൽ നിന്ന അച്ഛനെ വിളിക്കാൻ പോകുന്നതിനിടെ

ബേക്കർ ജംഗ്ഷനിൽ അപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു: മരിച്ചത് പെരുമ്പായിക്കാട് സ്വദേശി; അപകടം നഗരസഭ ഓഫിസിൽ നിന്ന അച്ഛനെ വിളിക്കാൻ പോകുന്നതിനിടെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എം സി റോഡിൽ ബേക്കർ ജംഗ്ഷനിൽ കെ.എസ്.ആർ.ടിസി ബസിടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കോട്ടയം പെരുമ്പായിക്കാട് കിഴക്കാലിക്കൽ വർഗീസ് കുരുവിളയുടെ മകൻ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ പർച്ചേസ് മാനേജർ കുരുവിള വർഗീസ് (24) ആണ് മരിച്ചത്. നഗരസഭ ഓഫിസിൽ നിൽക്കുകയായിരുന്ന അച്ഛൻ വർഗീസ് കുരുവിളയെ വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നതിനായി എത്തിയ യുവാവ് അപകടത്തിൽപെടുകയായിരുന്നു. അച്ഛൻ വർഗീസ് കുരുവിളയും സുഹൃത്തുക്കളും ജനറൽ ആശുപത്രി മോർച്ചറിയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.

അപകടത്തെ തുടർന്ന് ബസിനടിയിൽ കുടുങ്ങിയ യുവാവിന്റെ മൃതദേഹം 108 ആംബുലൻസിലാണ് മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. നഴ്സ് ബിജോ ജോസഫും , പൈലറ്റ് മണിക്കുട്ടനും ചേർന്നാണ് മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group