video
play-sharp-fill
എം.സി റോഡിൽ ചവിട്ടുവരിയിൽ സ്വകാര്യ ബസിടിച്ച് ചരക്ക് ഓട്ടോറിക്ഷ മറിഞ്ഞു: അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്; അപകടം കനത്ത മഴയിൽ സ്വകാര്യ ബസിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന്

എം.സി റോഡിൽ ചവിട്ടുവരിയിൽ സ്വകാര്യ ബസിടിച്ച് ചരക്ക് ഓട്ടോറിക്ഷ മറിഞ്ഞു: അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്; അപകടം കനത്ത മഴയിൽ സ്വകാര്യ ബസിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കനത്ത മഴയിൽ റോഡിൽ തെന്നി മാറിയ സ്വകാര്യ ബസ് ഇടിച്ചു ചരക്ക് ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു.

കുമാരനല്ലൂർ സ്വദേശി സിനാജ് (37), പെരുമ്പായിക്കാട് സ്വദേശി ഷമീർ (27)എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും കൈകൾക്കും, കാലിനുമാണ് പരിക്ക്. കോട്ടയം ഭാഗത്തേയ്ക്കു ബ്രഡുമായി പോയ ചരക്ക് ഓട്ടോറിക്ഷയും, എറണാകുളത്തേക്ക് പോയ സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കനത്ത മഴയിൽ റോഡിലൂടെ വന്ന സ്വകാര്യ ബസിന്റെ ടയർ തെന്നി മാറുകയായിരുന്നു. തുടർന്നു, എതിർ ദിശയിൽ നിന്നും എത്തിയ പെട്ടി ഓട്ടോറിക്ഷയിൽ വന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെന്നി മാറിയ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് റോഡിൽ വീണു കിടന്ന ഓട്ടോറിക്ഷ നേരെയാക്കി ആശുപത്രിയിൽ എത്തിച്ചത്. ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു. അപകടം എം.സി റോഡിൽ ഗതാഗതക്കുരുക്കിനും കാരണമായി.