അടൂരില്‍ ടോറസും പിക്കപ്പും കൂട്ടിയിടിച്ച്‌ അപകടം ; യുവാവിന് ദാരുണാന്ത്യം

Spread the love

പത്തനംതിട്ട : പത്തനംതിട്ട  എംസി റോഡില്‍ അടൂർ വടക്കടത്തുകാവിനു സമീപം ടോറസും പിക്കപ്പും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു.മൂവാറ്റുപുഴ രണ്ടാർകര കല്ലിക്കുട്ടിയില്‍ രാജന്റയും  ഗിരിജയുടെയും മകൻ ജിതിൻ രാജ് ( 33) ആണ് മരിച്ചത്.

പിക്കപ്പില്‍ ജിതിൻ രാജിനൊപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ വേങ്ങത്താഴത്ത് കിഴക്കേക്കര ഹസ്സൻ റാവുത്തർ (59) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.വെള്ളിയാഴ്ച രാവിലെ 10.45-നാണ് സംഭവം.